ചോദ്യം ചോദിക്കുന്നതു തുടര്‍ന്നുകൊണ്ടിരിക്കും, നിശ്ശബ്ദനാക്കാനാവില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജയിലലടച്ച് നിശ്ശബ്ദനാക്കാനാവില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അയോഗ്യനാക്കിയ ശേഷം ആദ്യമായി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ചോദ്യം ചോദിക്കുന്നതു തുടര്‍ന്നുകൊണ്ടിരിക്കും. തന്നെ അയോഗ്യനാക്കിയതു മോദിയുടെ ഭയം കാരണം. മാപ്പുപറയാന്‍ താന്‍ സവര്‍ക്കറല്ല. താന്റെ പേര് ഗാന്ധിയെന്നാണ്. താന്‍ ചോദിച്ചത് ഒരു ചോദ്യം മാത്രം. അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്താണ് എന്നതാണ് ആ ചോദ്യം. ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കില്ല. എല്ലാം തുടങ്ങിയത് പ്രധാനമന്ത്രിയോടുള്ള ചോദ്യങ്ങളെ തുടര്‍ന്നാണ്. സ്പീക്കറെ നേരിട്ടു കണ്ടിട്ടും പാര്‍ലിമെന്റില്‍ സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ല. രാജ്യത്തു ജനാധിപത്യത്തിനു മേലാണ് അക്രമണം നടക്കുന്നത്. അദാനിയുടെ ഷെല്‍ കമ്പനികളില്‍ 20,000 കോടി നിക്ഷേപം നടത്തിയത് ആരാണ് എന്ന ചോദ്യത്തിന് ഉത്തരമില്ല.

അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്താണ് എന്നു വ്യക്തമാക്കണം. അധികാര കേന്ദ്രങ്ങളൊന്നും ഈ ചോദ്യം ചോദിച്ചിട്ടില്ല. താന്‍ ആരെയും ഭയക്കുന്നില്ല. അതിനാല്‍ ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. അയോഗ്യതക്കും ഭീഷണിക്കും തന്നെ നിശ്ശബ്ദനാക്കാനാവില്ല. വയനാട്ടിലെ ജനങ്ങള്‍ തന്റെ കുടുംബമാണ്. നിയമത്തിന്റെ നിയമപരമായ കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നു. ജനാധിപത്യത്തിനായുള്ള പോരാട്ടമാണു നടക്കുന്നത്. ആപോരാട്ടം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →