ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ ജനിതശ്രേണീകരണം നടത്താന്‍ നിര്‍ദേശം നല്‍കി നരേന്ദ്ര മോദി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വിളിച്ച യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. പൊതുജനാരോഗ്യ തയാറെടുപ്പുകള്‍ നടത്തുന്നതിനെക്കുറിച്ചും പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 1,134 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അഞ്ചു മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5,30,813 ആയി ഉയര്‍ന്നു. ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് കോവിഡ് മരണങ്ങളുണ്ടായത്. കേരളത്തില്‍ നേരത്തേയുണ്ടായ ഒരു മരണം കോവിഡ് കണക്കുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
കോവിഡ് വൈറസിന്റെ ജനിതശ്രേണീകരണം നടത്താന്‍ നിര്‍ദേശിച്ച് മോദി
