റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭോപ്പാല്‍ വാതകദുരന്തം: കേന്ദ്ര സര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

March 14, 2023 - 11:52 am

ന്യൂഡല്‍ഹി: മൂവായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ 1984ലെ ഭോപ്പാല്‍ വാതകദുരന്തത്തിന് യൂണിയന്‍ കാര്‍ബൈഡില്‍ നിന്ന് കൂടുതല്‍ നഷ്ടപരിഹാരം ഈടാക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. കേസ് പുനരാരംഭിക്കണമെന്നും വാതക ചോര്‍ച്ചാ ദുരന്തത്തിന് ഇരയായവര്‍ക്ക് 7,844 കോടി രൂപയുടെ അധിക നഷ്ടപരിഹാരം നല്‍കാന്‍ യൂണിയന്‍ കാര്‍ബൈഡിന് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ തിരുത്തല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 1989-ലെ ഒത്തുതീര്‍പ്പിന്റെ സമയത്ത് മനുഷ്യജീവനും പരിസ്ഥിതിക്കും വരുത്തിയ യഥാര്‍ഥ നാശത്തിന്റെ വ്യാപ്തി ശരിയായി വിലയിരുത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *