ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവും വിഷപ്പുക വ്യാപനവും നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. തീയും പുകയും തുടങ്ങി 12 ദിവസമാകുമ്പോഴും സർക്കാർ ഇടപെടൽ ഫലപ്രദമല്ല എന്നാണ് പ്രതിപക്ഷ ആരോപണം. ശൂന്യവേളയിൽ അടിയന്തര പ്രമേയ നോട്ടീസ് ആയി പ്രശ്നം ഉന്നയിക്കാനാണ് ആലോചന. ഈ വിഷയത്തെ ചൊല്ലി ഒരിടവേളക്കുശേഷം നിയമസഭ വീണ്ടും കലുഷിതമാകും. ആരോഗ്യവകുപ്പിനെ സംബന്ധിച്ച ധനാഭ്യർത്ഥന ചർച്ചയിലും പ്രതിപക്ഷം ബ്രഹ്മപുരത്തെ വിഷപ്പുക വിവാദം ഉയർത്തും. ബ്രഹ്മപുരത്ത് ഫലപ്രദമായി ഇടപെട്ടു എന്നാണ് ഇക്കാര്യത്തിൽ സർക്കാർ വാദം.

ബ്രഹ്‌മപുരത്തെ തീയും പുകയും ഏറെക്കുറെ പൂർണമായി തന്നെ നിയന്ത്രണ വിധേയമായിരിക്കുകയാണെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചിരുന്നു. പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ച് അതിൽ അഞ്ച് സെക്ടറുകളിൽ കഴിഞ്ഞ ദിവസം തന്നെ പൂർണമായും നിയന്ത്രണവിധേയമായിരുന്നുവെന്ന് കളക്ടർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം