റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിര്‍മാണ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടായില്ലെങ്കിൽ സെക്രട്ടറിയേറ്റ്‌ വളയുന്നതടക്കമുളള സമരപരിപാടികളെക്കുറിച്ച്‌ ആലോചിക്കേണ്ടി വരുമെന്ന്‌ നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി മുരളി

March 7, 2023 - 10:13 am

കട്ടപ്പന: സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുവാന്‍ പ്രതിജ്ഞാ ബദ്ധമാണെന്ന്‌ കേരള നിര്‍മാണ തൊഴിലാളിി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജാഥാ ക്യാപ്‌റ്റനുമായ സി.പി മുരളി പറഞ്ഞു. മാര്‍ച്ച്‌ 21 മുതല്‍ 25 വരെ സെക്രട്ടറിയേറ്റിന്‌ മുമ്പില്‍നടക്കുന്ന പഞ്ചദിന സത്യഗ്രഹത്തിനുശേഷവും. നിര്‍മാണ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാവുന്നില്ലെങ്കില്‍ സെക്രട്ടറിയേറ്റ്‌ വളയുന്നതടക്കമുളള സമരപരിപാടികളെക്കുറിച്ച്‌ ആലോചിക്കേണ്ടി വരുമെന്ന്‌ അദ്ദേഹം മുന്നറിയിപ്പുനല്‍കി. നിര്‍മാണ തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സംസ്ഥാന ജാഥക്ക്‌ കട്ടപ്പനയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സി.പി.മുരളി

സ്വീകരണ സമ്മേളനത്തില്‍ ഇടുക്കി ജില്ലാ കണ്‍സ്‌ട്രക്ഷന്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍വൈസ്‌ പ്രസിഡന്റ്‌ സജി വെമ്പളളില്‍ അദ്ധ്യക്ഷനായിരുന്നു. ജാഥാ വൈസ്‌ ക്യാപ്‌റ്റന്‍ സി.വി.ശശി, ഡയറക്‌ടര്‍ ഡി.അരവിന്ദാക്ഷന്‍, എഐടിയുസി സംസ്ഥാന സമിതി അംഗം തങ്കമണി ജോസ്‌, കിസാന്‍സഭ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ മാത്യു വര്‍ഗീസ്‌, യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.ആര്‍.ശശിധരന്‍, ഐടിയുസി സംസ്ഥാന വര്‍ക്കിംഗ്‌ കമ്മറ്റി അംഗം ആര്‍.വിനോദ്‌ ,യൂണിയന്‍ സെക്രട്ടറി രഘു കുന്നുംപുറം ,സിപിഐ കട്ടപ്പന ലോക്കല്‍ സെക്രട്ടറി കെ.എന്‍.കുമാരന്‍, ലീലാമ്മ വിജയപ്പന്‍, ജി.മോഹനന്‍, മറിയാമ്മ വര്‍ഗീസ്‌ സുമ തങ്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *