റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം.ഡി.എം.എയുമായി വര്‍ക് ഷോപ്പ് ഉടമ പിടിയില്‍

March 6, 2023 - 9:21 pm

മഞ്ചേരി: മാരക ലഹരിമരുന്ന് ഇനത്തില്‍പ്പെട്ട എം.ഡി.എം.എ. വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ വര്‍ക്ക് ഷോപ്പ് ഉടമ പിടിയിലായി. തേഞ്ഞിപ്പലം സൂപ്പര്‍ ബസാര്‍ സ്വദേശി കോങ്ങച്ചേരി വീട്ടില്‍ സാജി കരീം (25) എന്ന സാദിഖ് ആണ് പിടിയിലായത്. പടിക്കല്‍, ആലിന്‍ചുവട് എന്നിവിടങ്ങളില്‍ ഇരുചക്രവാഹനങ്ങളുടെ വര്‍ക്‌ഷോപ്പ് നടത്തുന്ന ഇയാള്‍ റിപ്പയറിങ്ങിനായി എത്തുന്ന വിവിധ വാഹനങ്ങളാണു ലഹരികടത്തിന് ഉപയോഗിച്ചിരുന്നത്. ബംഗളുരുവില്‍നിന്ന് ആഴ്ചയില്‍ ഒരു തവണയെങ്കിലും പ്രതി എം.ഡി.എം.എ കടത്തിക്കൊണ്ടുവരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ചെറിയ പാക്കറ്റുകളിലായി സൂക്ഷിച്ച 15,000 രൂപയോളം വില വരുന്ന എം.ഡി.എം.എ. ഇയാളില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. ലഹരി കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ.എസ്.പി. വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ തേഞ്ഞിപ്പലം എസ്.ഐ. വിപിന്‍ വി. പിള്ളയും ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *