എം ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ കോടതി വ്യാഴാഴ്ച വിധി പറയും

കൊച്ചി: ലൈഫ് മിഷൻ കേസിൽ റിമാൻഡിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ വിചാരണ കോടതി 2023 ഫെബ്രുവരി 2 വ്യാഴാഴ്ച വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്.

ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത സ്വീധീനമുള്ള ശിവശങ്കറിന് ജാമ്യം നൽകുന്നത് കേസ് അന്വഷഷണത്തെ ബാധിക്കുമെന്നുമാണ് ഇഡി വാദം. എന്നാൽ തനിക്കെതിരെയുള്ളത് മൊഴികൾ മാത്രമാണെന്നും തെറ്റായി പ്രതി ചേർക്കുകയാണ് ഇഡി ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദം.

നേരത്തെ ശിവശങ്കറിനെ ഇഡി 9 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു, അതേസമയം കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് നോട്ടീസ് നൽകുന്നതിൽ തീരുമാനം ആയില്ല

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →