റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാനിയ മടങ്ങി

February 22, 2023 - 12:03 pm

ദുബായ്: ദുബായ് ഓപ്പണ്‍ ടെന്നീസില്‍ ആദ്യ മത്സരത്തില്‍ തോറ്റ് സാനിയ മിര്‍സയും യു.എസിന്റെ മാസിസണ്‍ കീസും പുറത്ത്. വനിതാ ഡബിള്‍സ് ഒന്നാം റൗണ്ടില്‍ റഷ്യയുടെ വെറോണിക്ക കുഡെര്‍മെറ്റോവ-ലുഡ്മില സാംസോനോവ സഖ്യത്തോടാണ് സാനിയ സഖ്യം തോറ്റത്. സ്‌കോര്‍ 6-4, 6-0. ദുബായ് ഓപ്പണ്‍ കളിച്ച് ടെന്നിസില്‍നിന്നു വിരമിക്കുമെന്ന് സാനിയ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തോല്‍വിയോടെ 20 വര്‍ഷം നീണ്ട സാനിയയുടെ കരിയറിന് അവസാനമായി. ഒന്നാം സെറ്റില്‍ 4-4 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമെത്തിയ ശേഷമാണ് റഷ്യന്‍ സഖ്യം മുന്നിലെത്തിയത്. രണ്ടാം സെറ്റ് ഏകപക്ഷീയമായാണ് റഷ്യന്‍ താരങ്ങള്‍ പിടിച്ചെടുത്തത്. 25 വയസുകാരിയായ വെറോണിക സിംഗിള്‍സില്‍ ലോക 11-ാം നമ്പര്‍ താരവും ഡബിള്‍സില്‍ അഞ്ചാം നമ്പര്‍ താരവുമാണ്. ലുഡ്മില ഡബിള്‍സില്‍ 13-ാം നമ്പര്‍ താരമാണ്.

2003 ല്‍ പ്രഫഷനല്‍ ടെന്നിസില്‍ അരങ്ങേറിയ സാനിയ ആറു ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടി. മാര്‍ട്ടിന ഹിംഗിസിനൊപ്പം മൂന്നൂ വട്ടം വനിതാ ഡബിള്‍സ് കിരീടങ്ങള്‍ സ്വന്തമാക്കി. മിക്‌സഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതിക്കൊപ്പം 2009 ഓസ്‌ട്രേലിയന്‍ ഓപ്പണും 2012 ല്‍ ഫ്രഞ്ച് ഓപ്പണും വിജയിച്ചു. ബ്രൂണോ സോറസിനൊപ്പം യു.എസ്. ഓപ്പണും നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *