റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിപിഎം ന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് 20.02.2023 ന് കാസർകോട് തുടക്കമാവും

February 20, 2023 - 8:27 am

കാസർകോട് : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് 20.02,2023ന് കാസർകോട് കുമ്പളയിൽ തുടക്കമാവും. ജാഥയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഒരുമാസം നീളുന്ന ജനകീയ പ്രതിരോധ ജാഥയാണ് കുമ്പളയിൽ നിന്ന് തുടങ്ങുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എംവി ഗോവിന്ദൻ നയിക്കുന്ന ആദ്യത്തെ സംസ്ഥാനതല പ്രചാരണ പരിപാടി.കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയാണ് ജാഥ. ഇടത് സർക്കാറിന്റെ ജനക്ഷേമ നടപടികൾ വിശദീകരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ സജ്ജമാക്കുകയെന്നതാണ് ലക്ഷ്യം.

ബജറ്റിലെ നികുതി വർദ്ധന അടക്കം സർക്കാരിനെയും പാർട്ടിയെയും ബാധിച്ച വിവാദങ്ങളെ മറിക്കടക്കാനും ജാഥ ലക്ഷ്യമിടുന്നു. പികെ.ബിജുവാണ് ജാഥാ മാനേജർ. സിഎസ് സുജാത, എം സ്വരാജ്, കെ.ടി.ജലീൽ, ജെയ്‌ക് സി.തോമസ് എന്നിവർ സ്ഥിരാംഗങ്ങളാണ്. ജാഥ140 മണ്ഡലങ്ങളിലും പര്യടനം നടത്തും. ജാഥ 2023 മാർച്ച് 18 ന് തിരുവനന്തപുരത്ത് സമാപിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *