റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സോറോസിന്റെ പ്രസ്താവന ഇന്ത്യക്കെതിരായ ആക്രമണം: ബി.ജെ.പി.

February 19, 2023 - 10:02 am

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ ഗൗതം അദാനിയുടെ വീഴ്ച ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടി വരുമെന്നുമുള്ള കോടീശ്വരനായ നിക്ഷേപകന്‍ ജോര്‍ജ് സോറോസിന്റെ പ്രസ്താവനയ്‌ക്കെതിരേ ബി.ജെ.പി. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാന്‍ ശ്രമിക്കുന്ന വിദേശശക്തികള്‍ക്കെതിരേ ഇന്ത്യക്കാര്‍ ഒന്നിച്ചുപ്രതികരിക്കണമെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
സോറസിന്റെ പ്രസ്താവന ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയെ നശിപ്പിക്കണമെന്ന ആഹ്വാനമാണ്. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള വിദേശശക്തികളുടെ നീക്കങ്ങളെ മുന്‍പും ഇന്ത്യക്കാര്‍ പരാജയപ്പെടുത്തിയിട്ടുണ്ട്.-സ്മൃതി ഇറാനി പറഞ്ഞു.
രാജ്യത്തെ ജനാധിപത്യ പുനരുജ്ജീവനം കോണ്‍ഗ്രസിനെയും പ്രതിപക്ഷകക്ഷികളെയും തെരഞ്ഞെടുപ്പ് പ്രക്രിയകളെയും ആശ്രയിച്ചാണിരിക്കുന്നതെന്നും സോറോസിനെ പോലുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *