ദില്ലി : രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളിൽ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത്. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ് മറ്റു സ്ഥലങ്ങൾ. പ്രതിരോധമന്ത്രാലയത്തിന്‍റെയും സൈനിക സംവിധാനങ്ങളുടെയും സ്ഥാപനങ്ങളും ഓഫീസുകളും അടക്കം സ്ഥിതി ചെയ്യുന്ന മേഖലകളെയാണ് അതീവസുരക്ഷ പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നത്. അതീവ സുരക്ഷാ മേഖലകളില്‍ ഒൌദ്യോഗിക രഹസ്യനിയമം ബാധകമാകും. ഈ മേഖലകളിൽ ഫോട്ടോ, വീഡിയോ എടുക്കുന്നതിന് കടുത്ത നിയന്ത്രണം ഉണ്ടായിരിക്കും.
ദക്ഷിണ നാവിക കമാൻഡും കപ്പൽശാലയും സ്ഥിതി ചെയ്യുന്ന മേഖലയാണിത്. കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, കണ്ടെനര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ജെട്ടി, റോറോ ജെട്ടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടഴ്സ്, നേവല്‍ ബേസ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഒയില്‍ ടാങ്ക്, കുണ്ടന്നൂര്‍ ഹൈവേ, വാക് വേ, നേവല്‍ എയര്‍പോര്‍ട്ട് എന്നിവയ്ക്ക് അകത്താണ് അതീവസുരക്ഷാമേഖല.



