കല്‍പ്പറ്റ: അഞ്ചുലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. തിരൂരങ്ങാടി കുറ്റൂര്‍ കൊടക്കല്ല് ഇര്‍ഷാദാണ് (24) 78 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ അറസ്റ്റിലായത്. ബംഗളൂരു തിരുവനന്തപുരം കെ.എസ്.ആര്‍.ടി.സി. സ്‌കാനിയ ബസില്‍ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബസിലെ യാത്രക്കാരനായിരുന്നു ഇര്‍ഷാദ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.പി. അനൂപ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ. പ്രഭാകരന്‍, ടി.ബി. അജിഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.കെ. ബാലകൃഷ്ണന്‍, കെ.കെ. സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഹനപരിശോധന നടത്തിയത്. പ്രതിയെ തൊണ്ടിമുതല്‍ സഹിതം തുടര്‍നടപടിക്കു ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി.