റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: മമ്പാട് പൊങ്ങല്ലൂരില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് പൊങ്ങല്ലൂരിലെ പൊയിലില്‍ ഷമീമിന്റെ ഭാര്യ സുല്‍ഫത്തിനെ(25)യാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സംശയമുണ്ടെന്നുകാണിച്ച് ബന്ധുവായ സക്കീര്‍ ഹുസൈന്‍ നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഭര്‍ത്താവ് ഷമീമി(32)നെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി ബുധനാഴ്ച രാത്രിയോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. ഷമീം ഭാര്യയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നു പറയുന്നു. യുവതിയെ ആത്മഹത്യയിലേക്കു നയിച്ചത് ഈ മര്‍ദനമാണെന്നാണു ബന്ധുക്കളുടെ ആരോപണം.

ബുധനാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. ഇവരുടെ വീട്ടില്‍നിന്ന് ഒച്ചയും ബഹളവും നിത്യസംഭവമായതിനാല്‍ ആരും വീട്ടിലേക്ക് എത്തിയിരുന്നില്ല. സുല്‍ഫത്തിന്റെ സഹോദരനും പൊങ്ങല്ലൂരിലെ ഇവരുടെ വീട്ടിലുണ്ടായിരുന്നു. നാട്ടുകാര്‍ രാവിലെ കാണുമ്പോള്‍ മൃതദേഹം കെട്ടഴിച്ചു നിലത്തു കിടത്തിയിരുന്ന അവസ്ഥയിലാണ്. കഴുത്തില്‍ കയര്‍ മുറുകിയതിന്റെ പാടുകള്‍ ഒന്നും കാണാനില്ലെന്നാണ് പ്രദേശവാസികളും ബന്ധുക്കളും പറയുന്നത്. എന്നാല്‍ ദേഹത്ത് മറ്റു പരുക്കുകളുള്ളതായി പറയുന്നുണ്ട്. സുല്‍ഫത്ത് ആത്മഹത്യ ചെയ്യില്ലെന്നു ബന്ധുക്കള്‍ ഉറപ്പിച്ചുപറഞ്ഞു.

അതേസമയം സുല്‍ഫത്തിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തതായി പറയുന്നു. പൂക്കോട്ടുമണ്ണ മുഞ്ഞക്കല്‍ മുഹമ്മദാലിയുടെയും റസിയയുടെയും മകളാണ് സുല്‍ഫത്ത്. അല്‍ഹാന ഫാത്തിമ, മുഹമ്മദ് ഹയാന്‍ എന്നിവരാണ് മക്കള്‍. മൃതദേഹം വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവുമെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം പൂക്കോട്ടുമണ്ണ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *