റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചണ്ഡീഗഡ്: ഹരിയാന സര്‍ക്കാര്‍ ആശുപത്രികളിലെ ജീവനക്കാരുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം.
ഇതിന്റെ ഭാഗമായി അമിത മേക്കപ്പ്, ഫങ്കി ഹെയര്‍സ്‌റ്റൈലുകള്‍ (ഒരുവശം മുടി ഷേവ് ചെയ്തുള്ള രീതി), നീളമുള്ള നഖങ്ങള്‍ എന്നിവയ്ക്കു കര്‍ശനനിരോധനം. കൂടാതെ ടി-ഷര്‍ട്ട്, ജീന്‍സ്, സ്‌കര്‍ട്ടുകള്‍ എന്നിവയ്ക്കും വിലക്കുണ്ട്. ഡെനിമുകളും സ്‌കേര്‍ട്ടുകള്‍ എന്നിവ അണിയുന്നത് നിരോധിക്കും. ഡ്രസ് കോഡ് അന്തിമഘട്ടത്തിലാണെന്നു ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു.

വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും രാത്രി ഷിഫ്റ്റുകളിലും ഉള്‍പ്പെടെ 24 മണിക്കൂറും ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ ഡ്രസ് കോഡ് പാലിക്കണം. പാലിക്കാത്ത ജീവനക്കാര്‍ ജോലിക്കു ഹാജരില്ലെന്നു രേഖപ്പെടുത്തും. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്കിടയില്‍ അച്ചടക്കവും ഏകത്വവും നിലനിര്‍ത്തുക എന്നതാണ് ഡ്രസ് കോഡ് നയത്തിന്റെ ഉദ്ദേശ്യമെന്നും വിജ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *