റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലയാളി ദമ്പതികൾ മംഗളൂരുവിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

February 9, 2023 - 11:11 am

മംഗളൂരു: മലയാളി ദമ്പതികളെ മംഗളൂരുവിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് പ്രാഥമിക വിവരം. 2023 ഫെബ്രുവരി 8 വൈകുന്നേരത്തോടെയാണ് സംഭവം. മംഗളുരു ഫൽനീറിലെ ഹോട്ടലിലെ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂർ ചെറുപുഴ സ്വദേശികളായ കടേക്കര വീട്ടിൽ രവീന്ദ്രൻ (58) ഭാര്യ സുധ (55) എന്നിവരാണ് മരിച്ചത്.

ടെക്സ്റ്റൈൽ വ്യാപാരിയാണ് രവീന്ദ്രൻ. മംഗളൂരു ഫൽനീറിലെ ഹോട്ടലിൽ രണ്ട് ദിവസം മുൻപാണ് രവീന്ദ്രനും സുധയും മുറിയെടുത്തത്. ഇന്നലെ മുതൽ മുറി തുറന്നില്ല. ഇന്ന് വൈകുന്നേരം ആയപ്പോൾ ഹോട്ടൽ അധികൃതർ പോലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി വാതിൽ തുറന്നപ്പോൾ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *