റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ ബാലിക ദിനം: തീം ഷോ സംഘടിപ്പിച്ചു

January 31, 2023 - 10:28 pm

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ ബാലിക ദിനത്തോടനുബന്ധിച്ച് തീം ഷോ സംഘടിപ്പിച്ചു. പാലക്കാട് എന്‍ട്രി ഹോമിലെ കുട്ടികളുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ വളപ്പിലാണ് പരിപാടി സംഘടിപ്പിച്ചത്. പെണ്‍കുട്ടികള്‍ നേരിടുന്ന അതിക്രമങ്ങള്‍, പ്രശ്‌നങ്ങള്‍-അത് എങ്ങനെ നേരിടണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചായിരുന്നു തീം ഷോ അവതരിപ്പിച്ചത്. പത്തോളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ വനിത ശിശുവികസന ഓഫീസര്‍ ടിജു റേച്ചല്‍ തോമസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *