തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര പിഴവ് കണ്ടെത്തിയ സാഹചര്യത്തില്‍ യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് തിരിച്ചെടുക്കണമെന്നു കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മകള്‍ ലളിത. വിദ്യാര്‍ഥി തെറ്റ് ചെയ്താലും അധ്യാപകന് അത് തിരുത്താന്‍ കഴിയാതെപോയതാണ് ഗൗരവതരമെന്ന് ലളിത ചങ്ങമ്പുഴ പറഞ്ഞു.
” വൈലോപ്പിള്ളിയുടെ ‘മാമ്പഴം’ മനസില്‍ കണ്ടുകൊണ്ടാണ് ആ കുട്ടി പ്രബന്ധം എഴുതിയതെന്ന് തോന്നുന്നു. അതുകൊണ്ടാകാം തെറ്റുപറ്റിയത്. ചിന്തയെ കുറ്റം പറായാനാകില്ല. പ്രായം ആയാലും അവര്‍ വിദ്യാര്‍ഥി തന്നെയാണ്. പക്ഷേ തെറ്റായ പ്രബന്ധത്തിന് ഡോക്ടറേറ്റ് നല്‍കാന്‍ പാടില്ല. അത് തിരിച്ചെടുക്കണം. തെറ്റ് പറ്റി പോയതിന് ആര്‍ക്കും വിഷമമില്ല. തെറ്റ് പറ്റിയവര്‍ അത് തുറന്നു പറയണം.”’-ലളിത ആവശ്യപ്പെട്ടു.



