റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അന്തര്‍സര്‍വകലാശാല വെയ്റ്റ് ലിഫ്റ്റിങ്: കാലിക്കറ്റിന് വീണ്ടും സ്വര്‍ണം

January 29, 2023 - 8:49 pm

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്നുവരുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല വനിതാ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംദിനത്തില്‍ കാലിക്കറ്റിന്റെ അഞ്ജന ശ്രീജിത്തിനു സ്വര്‍ണം. 76 കി.ലോ വിഭാഗത്തില്‍ ആകെ 203 കി.ലോ ഭാരം ഉയര്‍ത്തിയാണ് ഈ നേട്ടം. തൃശൂര്‍ സെന്റ് മേരീസ് കോളജ് വിദ്യാര്‍ഥിനിയാണ്. 59 കി.ലോ വിഭാഗത്തില്‍ വീര്‍ ബഹ്ദൂര്‍ സിങ്ങ് യൂണിവേഴ്‌സിറ്റിയുടെ (ഉത്തര്‍പ്രദേശ്) സലോമി സിങ്ങ് ആകെ 189 കി.ലോ ഭാരം ഉയര്‍ത്തി ഒന്നാംസ്ഥാനവും സോനം സിങ്ങ് 182 കി.ലോ ഭാരം ഉയര്‍ത്തി രണ്ടാം സ്ഥാനവും മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ കീര്‍ത്തന ടി.എം 178 കിലോ ഉയര്‍ത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

64 കി.ലോ വിഭാഗത്തില്‍ ആന്ധ്ര യൂണിവേഴ്‌സിറ്റി വിശാഖപട്ടണത്തിലെ എസ്. പല്ലവി ആകെ 194 കി.ലോ ഭാരം ഉയര്‍ത്തി ഒന്നാം സ്ഥാനവും ഗുരു കാശി യൂണിവേഴ്‌സിറ്റിയുടെ ദിതി മോണ സോണ്‍വ 193 കി.ലോ ഭാരം ഉയര്‍ത്തി രണ്ടാം സ്ഥാനവും മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ആര്‍.റോഷി ലത ദേവി 188 കി.ലോ ഭാരം ഉയര്‍ത്തി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 201 കി.ലോ ഭാരം ഉയര്‍ത്തി മംഗലാപുരം സര്‍വ്വകലാശാലയുടെ സ്വാതി കിഷോര്‍ വെള്ളിയും 200 കി.ലോ ഭാരം ഉയര്‍ത്തി മേവാര്‍ സര്‍വ്വകലാശാലയുടെ റിഥു വെങ്കലവും നേടി. ഇന്ന് സമാപന ദിനത്തില്‍ മൂന്ന് കാറ്റഗറി മത്സരങ്ങള്‍കൂടി നടക്കും. വൈിട്ടു നാലിനു നടക്കുന്ന സമാപന ചടങ്ങില്‍ കേരള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ സമ്മാനങ്ങള്‍ നല്‍കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *