റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

55 വര്‍ഷം മുമ്പ് നഗ്നരായി അഭിനയിപ്പിച്ചു:കേസ് കൊടുത്ത് ”റോമിയോ, ജൂലിയറ്റ്”

January 6, 2023 - 8:15 am

ന്യൂയോര്‍ക്ക്: 1968 ലെ ”റോമിയോ ആന്‍ഡ് ജൂലിയറ്റ്” സിനിമയില്‍ നഗ്നത പ്രദര്‍ശിപ്പിക്കേണ്ടിവന്നതില്‍ പാരാമൗണ്ട് പിക്‌ചേഴ്‌സിനെതിരേ കേസുകൊടുത്ത് നായികാനായകര്‍. ലിയോണാര്‍ഡ് വിറ്റിങ്ങും ഒലിവിയ ഹസിയുമാണ് കോടതിയെ സമീപിച്ചത്. 4137 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.നഗ്നത പ്രദര്‍ശിക്കേണ്ടിവരില്ലെന്നാണ് സംവിധായകന്‍ ഫ്രാങ്കോ സെഫിറല്ലി തങ്ങളോട് പറഞ്ഞിരുന്നതെന്ന് ഇരുവരും പറഞ്ഞു. പിന്നീട് നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയായിരുന്നു. ചിത്രം വിജയിച്ചെങ്കിലും തങ്ങള്‍ അപമാനിക്കപ്പെട്ടതായി ഇരുവരും പറഞ്ഞു.

15, 16 വയസുള്ളപ്പോഴാണ് അവര്‍ സിനിമയില്‍ അഭിനയിച്ചത്. ഇപ്പോള്‍ 71,72 വയസായി. റോമിയോയുടെയും ജൂലിയറ്റിന്റെയും വിവാഹ രാത്രിയാണു വിവാദ സീനിലുള്ളത്. വഞ്ചിച്ചാണു തങ്ങളെ വിവാദ സീനില്‍ അവതരിപ്പിച്ചതെന്നാണ് ഇരുവരും പറയുന്നത്. നഗ്നത കാട്ടേണ്ടിവരില്ലെന്നു ഫ്രാങ്കോ സെഫിറല്ലി ഉറപ്പുനല്‍കിയിരുന്നു. പിന്നീട് ശരീരത്തിന്റെ നിറമുള്ള അടിവസ്ത്രമുപയോഗിച്ച് അഭിനയിച്ചാല്‍ മതിയെന്നായി. അവസാനം നഗ്നത കാണാത്ത വീക്ഷണകോണില്‍ ക്യാമറവച്ചു ചിത്രീകരിക്കുമെന്നായിരുന്നു സംവിധായകന്‍ ഉറപ്പുനല്‍കിയത്. ഈ സിനിമയിലെ അഭിനയത്തിനു ലിയോണാര്‍ഡ് വിറ്റിങ്ങിനും ഒലിവിയ ഹസിക്കും ഗോള്‍ഡന്‍ ോബ് പുരസ്‌കാരങ്ങള്‍ ലഭിച്ചു. പക്ഷേ, പിന്നീടുള്ള ജീവിതത്തില്‍ നഗ്നതാ രംഗങ്ങള്‍ തങ്ങളെ വേട്ടയാടിയെന്നാണ് ഇരുവരും പറയുന്നത്. െശെശവത്തില്‍ അനുഭവിക്കേണ്ടിവന്ന പീഡനത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കുശേഷം കേസ് കൊടുക്കാന്‍ 2020 ല്‍ ഒരു സ്ത്രീക്ക് കാലിഫോര്‍ണിയ കോടതി അനുമതി നല്‍കിയിരുന്നു. ഈ വിധിയുടെ പിന്‍ബലത്തിലാണു ഇരുവരും കോടതിയിലെത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *