റഷ്യയില്‍ നിന്നു വന്‍ വിലക്കുറവില്‍ ക്രൂഡ് ഇന്ത്യയിലേക്കും

ന്യൂഡല്‍ഹി: ഉത്തരധ്രുവ മേഖലയില്‍ റഷ്യ ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍ വലിയ വിലക്കുറവില്‍ ഇന്ത്യയിലേക്കും ചൈനയിലേക്കും. ഇക്കഴിഞ്ഞ ഡിസംബറില്‍ കൊച്ചി തുറമുഖത്ത് ഇറക്കിയത് ഒമ്പത് ലക്ഷം ടണ്‍ ബാരല്‍. മെഡിറ്ററേനിയന്‍ കടലും സൂയസ് കനാലും പിന്നിട്ടാണ് ഭാരത് പെട്രോളിയം കോര്‍പറേഷനായി എണ്ണ എത്തിയത്.മറ്റൊരു ആറ് ലക്ഷം ടണ്‍ ബാരല്‍ എണ്ണ നവംബറില്‍ റഷ്യ നെതര്‍ലന്‍ഡ്‌സിന് കൊടുത്തിരുന്നു.

യൂറോപ്പിന്റെ വാതിലുകള്‍ അടഞ്ഞതോടെയാണ് റഷ്യന്‍ എണ്ണ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് വന്‍ തോതില്‍ എത്തിക്കുന്നത്.വലിയ വിലക്കുറവാണ് ഇന്ത്യയെ ആകര്‍ഷിക്കുന്നതും. ആര്‍ട്ടിക് ഗ്രേഡുകളായ ആര്‍ക്കോ, ആര്‍ക്കോ/നോവി പോര്‍ട്ട്, വരാന്‍ഡി എന്നിവ പതിവായി പാശ്ചാത്യ രാജ്യങ്ങളിലേക്കാണ് റഷ്യ കയറ്റുമതി ചെയ്തിരുന്നത്.എന്നാല്‍ യൂറോപ്യന്‍ യൂണിയനും ജി7 രാജ്യങ്ങളും ഓസ്‌ട്രേലിയയും ഡിസംബറില്‍ റഷ്യന്‍ എണ്ണയ്ക്ക് വില പരിധി ഏര്‍പ്പെടുത്തിയതാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചത്. റഷ്യന്‍ എണ്ണയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ ഉപരോധം ഏര്‍പ്പെടുത്തിയതും റഷ്യ പുതിയ വാതായനങ്ങള്‍ തേടുകയാണ്.

Share
അഭിപ്രായം എഴുതാം