ന്യൂഡല്‍ഹി: ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ സൈന നെഹ്‌വാള്‍ നാഷണല്‍ ബാഡ്മിന്റണ്‍ ട്രയല്‍സില്‍ പങ്കെടുക്കില്ല.സൈനയെ കൂടാതെ മാളവിക ബാന്‍സോദും ട്രയല്‍സില്‍ പങ്കെടുക്കില്ല. ഫെബ്രുവരി 14 മുതല്‍ 19 വരെ ദുബായില്‍ നടക്കുന്ന ഏഷ്യന്‍ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പിന്റെ ട്രയല്‍സാണു നടക്കുന്നത്.മുന്‍ ലോക ഒന്നാം നമ്പര്‍ പി.വി. സിന്ധു, ആകര്‍ഷി കാശ്യപ് എന്നിവര്‍ ട്രയല്‍സിനുണ്ട്. അഷ്മിത ചാലിഹയെ സൈനയ്ക്കു പകരം ട്രയല്‍സിനു ക്ഷണിച്ചതായി ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വ്യക്തമാക്കി.പരുക്കാണ് സൈനയുടെ പ്രധാന വെല്ലുവിളി. മങ്ങിയ ഫോം കൂടിയായപ്പോള്‍ സൈന ലോക റാങ്കിങ്ങില്‍ 31-ാം സ്ഥാനത്തേക്കു താണിരുന്നു. ഏപ്രിലില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ട്രയല്‍സിലും സൈന പങ്കെടുത്തില്ല.




