കൊൽക്കത്ത: മമത ബാനർജിക്ക് വൈകാരിക പിന്തുണയുമായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കൊൽക്കത്തയിലെ കാളിഘട്ടിലുള്ള മമത ബാനർജിയുടെ വസതിയിൽ എത്തിയാണ് അഖിലേഷ് അവരെ സന്ദർശിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ അഖിലേഷിന്റെ സന്ദർശനം
ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം.
.
തിരഞ്ഞെടുപ്പിന് ശേഷമുള്ള ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം. ടിഎംസി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.’ദീദി, നിങ്ങൾ തോറ്റിട്ടില്ല’ എന്നാണ് മമത ബാനർജിയോട് അഖിലേഷ് യാദവ് പറഞ്ഞതെന്ന് ടിഎംസിയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ‘നിങ്ങൾ എല്ലാവരും എത്ര പ്രശംസനീയമായ പോരാട്ടമാണ് നടത്തിയത്.’ എന്നായിരുന്നു അഭിഷേക് ബാനർജിയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
ടിഎംസിക്ക് 80 സീറ്റുകൾ മാത്രം
പശ്ചിമബംഗാളിൽ 15 വർഷത്തെ ഭരണത്തിന് ശേഷം മമത ബാനർജിയുടെ പാർട്ടി പരാജയപ്പെടുകയും ബിജെപി വൻ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസിക്ക് 80 സീറ്റുകൾ മാത്രമാണ് നേടാനായത്. ആകെ 294 സീറ്റുകളിൽ 207 എണ്ണം നേടിയാണ് ബിജെപി ബംഗാളിൽ ഭരണമുറപ്പിച്ചത്.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ബിജെപി അട്ടിമറി നടത്തിയെന്ന് അഖിലേഷ് ആരോപിച്ചു
കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ബിജെപി അട്ടിമറി നടത്തിയെന്ന് അഖിലേഷ് ആരോപിച്ചു. ബിജെപി സാധാരണക്കാരുടെ, പ്രത്യേകിച്ച് പിഡിഎ (പിന്നാക്ക, ദലിത്, ന്യൂനപക്ഷ) വിഭാഗങ്ങളുടെ വോട്ടവകാശം തട്ടിയെടുക്കാൻ ശ്രമിക്കുക യാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വോട്ടെണ്ണലിന് മുൻപേ വിജയിയെ പ്രഖ്യാപിക്കുന്ന രീതിയാണ് നിലവിലുള്ളതെന്ന് അഖിലേഷ് പരിഹസിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേർന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മാറ്റം വരുത്തിയെന്നും, വോട്ടെണ്ണലിന് മുൻപേ വിജയിയെ പ്രഖ്യാപിക്കുന്ന രീതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. സ്ത്രീകൾക്ക് വേണ്ടി പോരാടുന്ന മമതയെ തകർക്കാൻ ബിജെപിയുടെ പുരുഷാധിപത്യ മനോഭാവം ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു