റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘വിഷൻ 2030’ വികസന സെമിനാർ വെള്ളിയാഴ്ച

December 22, 2022 - 10:38 pm

ധർമ്മടം നിയോജക മണ്ഡലം വികസന സെമിനാർ ‘വിഷൻ 2030’ ഡിസംബർ 23ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പിണറായി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം  ചെയ്യും. മണ്ഡലം വികസന സമിതിയുടെയും കില തൃശ്ശൂരിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സെമിനാർ. മുൻ എം എൽ എ കെ കെ നാരായണൻ അധ്യക്ഷത വഹിക്കും. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 2022 വരെ മണ്ഡലത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും. 2030 വരെ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ വികസന രേഖയും അവതരിപ്പിക്കും. മണ്ഡലത്തിലെ ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് നിർവ്വഹണ സമിതി ഉദ്യോഗസ്ഥർ, മണ്ഡലം റിസോഴ്സ് പേഴ്സൺമാർ, പഞ്ചായത്തിലെ വർക്കിംഗ് ഗ്രൂപ്പ് ഉപാധ്യക്ഷർ, സി ഡി എസ് ചെയർപേഴ്സൺമാർ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങി 550 പേർ സെമിനാറിൽ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *