റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രഞ്ജി ട്രോഫി ക്രിക്കറ്റ് : കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

December 15, 2022 - 10:55 am

റാഞ്ചി: ഝാര്‍ഖണ്ഡിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. അക്ഷയ് ചന്ദ്രന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ കേരളം നേടിയത് 475 റണ്‍സ്. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 87 റണ്ണെടുക്കുന്നതിനിടെ എതിരാളികളുടെ മൂന്നു വിക്കറ്റ് വീഴ്ത്താനും കേരളത്തിനായി.ആറു വിക്കറ്റിന് 276 റണ്ണെന്ന നിലയിലാണ് രണ്ടാം ദിവസം കേരളം ബാറ്റിങ്ങിനിറങ്ങിയത്. ഏഴാം വിക്കറ്റില്‍ 171 റണ്ണിന്റെ കൂട്ടുകെട്ടുമായി അക്ഷയ് ചന്ദ്രനും സിജോമോന്‍ ജോസഫും ചേര്‍ന്ന് എതിരാളികള്‍ക്കുമേല്‍ ആധിപത്യം ഉറപ്പാക്കി. ടീം സ്‌കോര്‍ 393-ല്‍ നില്‍ക്കെ സിജോമോന്‍ 83 റണ്ണുമായി മടങ്ങിയെങ്കിലും അക്ഷയ് കീഴടങ്ങിയില്ല. വൈശാഖ് ചന്ദ്രന്‍ (10), ബേസില്‍ തമ്പി (ഒന്‍പത്) എന്നിവരെ കൂട്ടുപിടിച്ച് സ്‌കോര്‍ 400 കടത്തി പത്താമനായാണ് അക്ഷയ് പുറത്തായത്. 268 പന്തില്‍ 13 ഫോറും ഒരു സിക്‌സും പറത്തിയാണ് അക്ഷയ് 150 റണ്ണടിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *