റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒറ്റ സിഗരറ്റ് വില്‍പ്പന വിലക്കാന്‍ കേന്ദ്രം: തീരുമാനം ഉടന്‍

December 13, 2022 - 6:52 am

ന്യൂഡല്‍ഹി: ഒരു സിഗരറ്റ് മാത്രമായി വില്‍ക്കുന്നത് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. വിമാനത്താവളങ്ങില്‍ പുകവലിക്കാര്‍ക്കായി നീക്കിവച്ച സോണുകളും പിന്‍വലിച്ചേക്കും. ഇതുസംബന്ധിച്ച ശിപാര്‍ശ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയെന്നു റിപ്പോര്‍ട്ട്. പ്രതിവര്‍ഷം രാജ്യത്ത് 3.5 ലക്ഷം പേരുടെ മരണത്തിനു പുകവലി കാരണമാകുന്നെന്നാണ് കണക്ക്. ഇതു പരിഗണിച്ചാണു കടുത്ത നടപടികള്‍ക്കുള്ള ശിപാര്‍ശ.

പുകവലിക്കാരില്‍ ഒരു സിഗരറ്റ് മാത്രമായി വാങ്ങുന്നവരാണ് കൂടുതല്‍. അവരെ നിരുത്സാഹപ്പെടുത്താനാണു ശ്രമം. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ ഇന്ത്യ 75% ജി.എസ്.ടി. ഏര്‍പ്പെടുത്തണമെന്നാണു ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. സിഗരറ്റിന്റെ ജി.എസ്.ടി. 28 ശതമാനമാണിപ്പോള്‍.ആകെ 64 ശതമാനമാണു സിഗരറ്റിനു നികുതിയായി ഈടാക്കുന്നത്. എന്നാല്‍, വിലകൂടുന്നത് വില്‍പന കുറയ്ക്കുന്നില്ലെന്നാണു കണ്ടെത്തല്‍. ബീഡിക്ക് 22 ശതമാനമാണു ജി.എസ്.ടി. നിരക്ക്. 2019 ല്‍ ആരോഗ്യമന്ത്രാലയത്തിന്റെ ശിപാര്‍ശപ്രകാരം ഇ- സിഗരറ്റുകളുടെ വില്‍പ്പനയും ഉപയോഗവും കേന്ദ്രം നിരോധിച്ചിരുന്നു.ഇന്ത്യയില്‍ പൊതുവിടങ്ങളില്‍ പുകവലി നിരോധിച്ചിരിക്കുകയാണ്. ലംഘിച്ചാല്‍ പരമാവധി 200 രൂപ പിഴയ ഈടാക്കും. പുകയില ഉത്പന്നങ്ങളുടെ പരസ്യവും കേന്ദ്രം നിരോധിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *