തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

എറണാകുളം ജില്ലയിലെ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച്.എസ്.എസ്.ടി – ബോട്ടണി തസ്തികയില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാഴ്ച വൈകല്യമുള്ളവരുടെ അഭാവത്തില്‍ ശ്രവണ / മൂക പരിമിതരെയും ഇവരുടെ അഭാവത്തില്‍ മറ്റ് അംഗപരിമിതരെയും പരിഗണിക്കുന്നതാണ്. എം.എസ്.സി ബോട്ടണി, ബി.എഡ്, സെറ്റ് അല്ലെങ്കില്‍ തതുല്യ യോഗ്യത എന്നിവയുണ്ടായിരിക്കണം. പ്രവര്‍ത്തി പരിചയം അഭിലഷണീയം. ശമ്പള സ്‌കെയില്‍: 55,200 -1,15,300. 2022 ജനുവരി ഒന്നിന് 40 വയസ് കവിയാന്‍ പാടില്ല. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭിന്നശേഷിത്വം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 12ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കേണ്ടതാണെന്നും എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2312944.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *