റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഈരാറ്റുപേട്ടയിൽ നടത്തുന്ന മഹാസമ്മേളന പരിപാടിയിൽ മാറ്റമില്ലെന്ന് യൂത്ത്കോൺ​ഗ്രസ്

November 26, 2022 - 6:50 am

കോട്ടയം: ശശി തരൂരിനെ പങ്കെടുപ്പിച്ച് കോട്ടയം ഈരാറ്റുപേട്ടയിൽ നടത്തുന്ന പരിപാടിയിൽ മാറ്റമില്ല. മഹാ സമ്മേളനവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഏകപക്ഷീയമായാണ് പരിപാടി നടത്താനുള്ള തീരുമാനമെടുത്തത് എന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ഒരു വിഭാഗം ആരോപിച്ചു. 38 അംഗ കമ്മിറ്റിയിൽ എതിർപ്പ് ഉന്നയിച്ചത് ആറുപേർ മാത്രമാണ്.

2022 ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിലാണ് മഹാ സമ്മേളനം. മഹാ സമ്മേളനം സംഘടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോട്ടയം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രതിഷേധം ഉയർന്നിരുന്നു.

ഉമ്മൻ ചാണ്ടിയുടെ പേര് അനാവശ്യമായി യോഗത്തിലേക്ക് വലിച്ചിഴച്ചെന്നും ഡി സി സി പ്രസിഡണ്ട് നാട്ടകം സുരേഷിനെ അനുകൂലിക്കുന്ന ജില്ലാ ഭാരവാഹികളിൽ ചിലർ കുറ്റപ്പെടുത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ശബരി നാഥനെതിരെ പ്രമേയം പാസാക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ ഈ ആവശ്യം ജില്ലാ നേതൃയോഗം തള്ളുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *