റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലൈഫ് മിഷന്‍ : ജില്ലയില്‍ 3432 വീടുകള്‍ പൂര്‍ത്തീകരിച്ചു

November 23, 2022 - 10:34 pm

ലൈഫ് മിഷന്‍ ജില്ലയില്‍ 3432 വീടുകള്‍ പൂര്‍ത്തീകരിച്ചു. പ്രവര്‍ത്തനങ്ങളില്‍ ജില്ല ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചത്. അര്‍ഹരായ മുഴുവന്‍ ഭവനരഹിതര്‍ക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ 2034 ഗുണഭോക്താക്കള്‍ ഇതിനോടകം ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

രണ്ടാം ഘട്ടത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യതൊഴിലാളി, കുടുംബങ്ങളുടെ ലിസ്റ്റുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ലഭ്യമാക്കിയ ലിസ്റ്റില്‍പെട്ട അര്‍ഹരായ കരാര്‍ വച്ച ഗുണഭോക്താക്കളില്‍ 719 പേര്‍ ഇതിനോടകം ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയില്‍ കണ്ടെത്തിയിട്ടുള്ള അര്‍ഹരായ കരാര്‍ വച്ച ഗുണഭോക്താക്കളില്‍ 679 പേര്‍ ഇതിനോടകം ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *