ശബരിമല: സന്നിധാനത്തെ പ്രധാന വഴിപാടുകളില്‍ ഒന്നായ പുഷ്പാഭിഷേകം റീ ടെന്‍ഡര്‍ ചെയ്തു. പമ്പയില്‍ ആദ്യം നടന്ന ലേലത്തില്‍ പൂക്കളുടെ വിതരണാവകാശം ജി.എസ്.ടി. ഉള്‍പ്പടെ 88 ലക്ഷം രൂപയ്ക്ക് ആദ്യം ഗുരുവായൂര്‍ സ്വദേശി വിഷ്ണുവാണ് ഏറ്റെടുത്തത്. കുത്തക ലേലം ലഭിച്ചതോടെ വിഷ്ണു ലേലത്തുക ബോര്‍ഡില്‍ അടയ്ക്കുകയും ചെയ്തു. ഇതിനു ശേഷം ഒന്നാം തിയതി മുതല്‍ പൂക്കളുടെ വിതരണവും ആരംഭിച്ചു. എന്നാല്‍ ലേല തുക കുറവാണെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം വീണ്ടും ലേലം നടത്തി. ഇതില്‍ അടൂര്‍ സ്വദേശി ബിനു 11550000 രൂപയ്ക്ക് ലേലം ഉറപ്പിച്ചു. ലേല തുകയ്ക്കു പുറമെ ജി.എസ്.ടി. കൂടി അടയ്ക്കണമെന്ന് ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചത്തോടെ ബിനു തുക അടച്ചു.



