കോഴിക്കോട്: കൂട്ട ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ അവധിയില്‍ പ്രവേശിച്ചു. കൊച്ചി പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവാണ് അവധിയില്‍ പ്രവേശിച്ചത്. തിരികെ ജോലിക്ക് ഹാജരായ ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് ഇന്‍സ്പെക്ടറായ സുനുവിനോട് അവധിയില്‍ പോകാന്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ നിര്‍ദേശിക്കുകയായിരുന്നു
സുനു ജോലിയില്‍ തിരികെ പ്രവേശിച്ചത് വിവാദമായതോടെ അവധിയില്‍ പോകാന്‍ പോലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശമെത്തി. പത്ത് ദിവസത്തേക്കാണ് അവധി. കേസ് കെട്ടിച്ചമച്ചതാണെന്നും കുടുംബത്തോടെ ജീവനൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്നും കാണിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സുനു അയച്ച ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സുനു ഉള്‍പ്പെടെ അഞ്ചുപേര്‍ പീഡിപ്പിച്ചെന്നാണ് തൃക്കാക്കര സ്വദേശിനിയായ വീട്ടമ്മയുടെ പരാതി.



