റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം.ഡി.എം.എ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

November 20, 2022 - 8:42 pm

മാനന്തവാടി: കര്‍ണാടകയില്‍ നിന്നും കടത്തുന്നതിനിടെ നവംബര്‍ നാലിനു പുലര്‍ച്ചെ കാട്ടിക്കുളം പോലീസ് ചെക്ക്‌പോസ്റ്റില്‍ 106 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം തിരൂരങ്ങാടി ചാത്തേരി യാസിര്‍ എന്ന ജുനൈസിനെയാണ് (24) തിരുനെല്ലി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷൈജുവും സംഘവും ബംഗളൂരു സുല്‍ത്താന്‍പേട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. കേസില്‍ നേരത്തേ മലപ്പുറം പെരുമണ്ണ കുറ്റിപ്പാള പറമ്പില്‍പീടിക ചീരംകുളങ്ങര സി.കെ. മുഹമ്മദ് ഉനൈസ്(31), വെണ്ണിയൂര്‍ നല്ലൂര്‍ മുഹമ്മദ് ഫാരിസ് (27), വെണ്ണിയൂര്‍ നെച്ചിങ്കല്‍ എന്‍. ഹഫ്‌സീര്‍ (25) എന്നിവര്‍ അറസ്റ്റിലായിരുന്നു. റിമാന്‍ഡിലായിരുന്ന ഇവരില്‍ മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഹഫസിര്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് യാസിറിനെക്കുറിച്ചു വിവരം ലഭിച്ചത്. ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ മയക്കുമരുന്നു നിറയ്ക്കാനുള്ള പാക്കറ്റുകളും മറ്റും കണ്ടെടുത്തു. ബംഗളൂരുവിലെ കച്ചവട സ്ഥാപനത്തിന്റെ മറവിലാണ് പ്രതികള്‍ മയക്കുമരുന്നു ഇടപാട് നടത്തിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *