കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു വ്യാജ പ്രചാരണം നടത്തിയെന്ന കേസില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ഷോണ്‍ ജോര്‍ജിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ ആരോപണങ്ങള്‍ ഷോണ്‍ നിഷേധിച്ചു.
തനിക്കു ലഭിച്ചൊരു സ്ക്രീന്‍ ഷോട്ട് നടന് ദിലീപിന്റെ സഹോദരന് അനൂപിന് അയച്ചുകൊടുക്കുകമാത്രമാണു ചെയ്തതെന്നും വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപംനല്‍കുകയോ സ്ക്രീന്‍ ഷോട്ട് വ്യാജമായി നിര്‍മ്മിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം മൊഴി നല്കി. അയച്ച സ്ക്രീന്‍ഷോട്ട് എവിടെനിന്നു ലഭിച്ചതാണെന്ന ചോദ്യത്തിന് ഓര്‍മയില്ലെന്നായിരുന്നു ഷോണിന്റെ മറുപടി.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിെവെ.എസ്.പി: എസ്. അമ്മിണിക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍.അതേസമയം, മൊഴി ക്രൈംബ്രാഞ്ച് പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
നടിയെ ആക്രമിച്ച കേസില്‍ ദീലിപിനെ എതിര്‍ക്കുന്നവരുടെ പേരില്‍ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസിലാണ് ചോദ്യംചെയ്യലിനു ഹാജരായത്.ദിലീപിനെ പൂട്ടണം എന്ന പേരില്‍ വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതു ഷോണിന്റെ നേതൃത്വത്തിലാണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ദിലീപിനെതിരേ ഗൂഢാലോചന നടന്നെന്നു വരുത്താനാണു വ്യാജമായി ഗ്രൂപ്പ് നിര്‍മിച്ചതെന്നും ക്രൈാംബ്രാഞ്ച് പറയുന്നു.ദിലീപിന്റെ സഹോദരന് അനൂപിന്റെ ഫോണില്‍നിന്നാണു വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരം അന്വേഷണസംഘത്തിനു ലഭിച്ചത്.

