റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനന്തവാടി: ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മുമ്പില്‍ വച്ച് ദേഹത്ത് തീകൊളുത്തി ആത്മഹത്യചെയ്ത പുലിക്കാട് കണ്ടിയില്‍പൊയില്‍ മുഫീദ (48)യുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ഭര്‍ത്താവ് പുലിക്കാട് ടി.കെ. ഹമീദ്ഹാജി (57) പോലീസില്‍ കീഴടങ്ങി. ജൂലൈ മൂന്നിന് ആത്മഹത്യാശ്രമം നടത്തിയ വീട്ടമ്മ സെപ്റ്റംബര്‍ രണ്ടിനായിരുന്നു മരണപ്പെട്ടത്. തുടര്‍ന്ന് ഒളിവില്‍ പോയ രണ്ടാം ഭര്‍ത്താവ് കൂടിയായ ഹമീദ്ഹാജി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിക്കാതെ വന്നപ്പോഴാണ് 16/11/2022 പോലീസില്‍ കീഴടങ്ങിയത്. കേസിലെ രണ്ടാംപ്രതി ഹമീദ്ഹാജിയുടെ ആദ്യഭാര്യയിലെ മകന്‍ ജാബിറിനെ റിമാന്‍ഡ് ചെയ്തിരുന്നു. മറ്റൊരു പ്രതിയായ ഹമീദ്ഹാജിയുടെ അനുജന്‍ നാസര്‍ സംഭവത്തിന് ശേഷം വിദേശത്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *