ആര്‍ട്ടെമെസ്-1 വിക്ഷേപണം നവംബര്‍ 16 ന്

വാഷിങ്ടണ്‍: നാസയുടെ ചാന്ദ്രദൗത്യം ആര്‍ട്ടെമെസ്-1ന്റെ വിക്ഷേപണം ഇന്ന്. സാങ്കേതികപ്രശ്നം മൂലം വിക്ഷേപണം പലതവണ മാറ്റിവച്ചിരുന്നു. 16/11/2022 രാവിലെ 11.34 നു ഫ്ളോറിഡയില്‍ നിന്ന് ആര്‍ട്ടെമെസ്-1 ദൗത്യം കുതിച്ചുയരും. യാത്രയുടെ കൗണ്ട്ഡൗണ്‍ കെന്നഡി സ്പേസ് സെന്ററില്‍ ആരംഭിച്ചു. ഡിസംബര്‍ 11 ന് പേടകം പസഫിക് സമുദ്രത്തില്‍ പതിക്കും. ബഹിരാകാശ യാത്രികരില്ലാതെയാണ് ആര്‍ട്ടെമെസിന്റെ യാത്ര. ആര്‍ട്ടെമെസ്-1 വിജയിച്ചാല്‍ 2024-ല്‍ ബഹിരാകാശ സഞ്ചാരികളുമായി നാസയുടെ അടുത്ത ദൗത്യം പുറപ്പെടും.ആര്‍ട്ടെമെസ്-2ല്‍ മനുഷ്യരെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കും. ആര്‍ട്ടെമെസ്-3 ലാകും മനുഷ്യര്‍ ഉള്‍പ്പെടുന്ന യാത്ര. വനിതകളടക്കം നാലു പേരെയാകും കൊണ്ടുപോകുക.

Share
അഭിപ്രായം എഴുതാം