റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല; നിയമസഭാ സമിതി എരുമേലിയിലും പമ്പയിലും സന്ദർശനം നടത്തും

November 16, 2022 - 9:19 pm

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച (2016-19)യുടെ 15-ാമത് റിപ്പോർട്ടിലെ (ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച്) ശിപാർശകളിന്മേൽ വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ പരിശോധിക്കുന്നതിനും വിലയിരുത്തുന്നതിനുമായി പരിസ്ഥിതി സംബന്ധിച്ച സമിതി നവംബർ 23ന് എരുമേലിയിലും പമ്പയിലും സന്ദർശനം നടത്തും. എരുമേലി പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 9നും പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 12നും യോഗം ചേർന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും വിവരശേഖരണം/ തെളിവെടുപ്പ് നടത്തുകയും ശബരിമല സന്നിധാനം സന്ദർശിക്കുകയും ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *