റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബി.ജെ.പി. പ്രചാരണത്തിന്

November 8, 2022 - 11:26 am

കോഴിക്കോട്: രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ അണിനിരത്തി ഗവര്‍ണരെ പ്രതിരോധിക്കാന്‍ സി.പി.എം. തീരുമാനിച്ചിരിക്കെ, ഗവര്‍ണര്‍ക്ക് പിന്തുണയുമായി ബി.ജെ.പി. രംഗത്തിറങ്ങുന്നു.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച രാഷ്ട്രീയപ്രശ്നങ്ങള്‍ ഏറ്റെടുത്തു പ്രചാരണത്തിനിറങ്ങാനാണ് ബി.ജെ.പിയുടെ തീരുമാനം. 15 മുതല്‍ 30 വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീടു സമ്പര്‍ക്കം നടത്തും. 18നും 19നും ജില്ലാ കേന്ദ്രങ്ങളില്‍ ജനകീയ കൂട്ടായ്മ നടത്തും.ഒന്‍പതു വൈസ് ചാന്‍സിലര്‍മാരും ധനമന്ത്രി കെ.എന്‍. ബാലഗോപാലും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി. പ്രക്ഷോഭം ആരംഭിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അറിയിച്ചു. ഔദ്യോഗിക പ്രതിപക്ഷം സര്‍ക്കാരിനൊപ്പം ഗവര്‍ണര്‍ക്കെതിരേ നില്‍ക്കുകയാണ്.ഗവര്‍ണര്‍ക്കെതിരേ സമരം ചെയ്തു ഭരണസ്തംഭനത്തിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുന്നത്-അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *