ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കും ജയം

അഡ്ലെയ്ഡ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിനും ഓസ്ട്രേലിയയ്ക്കും ജയം. സൂപ്പര്‍ 12 ഗ്രൂപ്പ് 1 മത്സരങ്ങളില്‍ ന്യൂസിലന്‍ഡ് 35 റണ്ണിന് അയര്‍ലന്‍ഡിനെയും ഓസ്ട്രേലിയ നാല് റണ്ണിന് അഫ്ഗാനിസ്ഥാനെയും തോല്‍പ്പിച്ചു.അഞ്ച് കളികളില്‍ നിന്ന് ഏഴ് പോയിന്റ് നേടിയ ന്യൂസിലന്‍ഡ് ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തു. സെമി ഫൈനല്‍ ഉറപ്പാക്കിയ ആദ്യ ടീമും അവരാണ്. അഞ്ച് കളികളില്‍നിന്നു മൂന്നു ജയം സ്വന്തമാക്കിയ ന്യൂസിലന്‍ഡ് ഏഴ് പോയിന്റ് നേടി. ഓസ്ട്രേലിയയ്ക്കും അത്രയും പോയിന്റുണ്ടെങ്കിലും റണ്‍റേറ്റില്‍ പിന്നിലാണ്. ഇം ണ്ട് അവസാന മത്സരം ജയിച്ചാലും ന്യൂസിലന്‍ഡിനൊപ്പം ഏഴ് പോയിന്റിലേക്ക് മാത്രമേ എത്തു. ന്യൂസിലന്‍ഡിന്റെ റണ്‍ റേറ്റ് (2.113) വളരെ ഉയര്‍ന്നതാണ്. വലിയ ജയം നേടിയാല്‍ മാത്രമേ ഇം ണ്ടിനു റണ്‍റേറ്റിനെ മറികടക്കാനാകൂ.

അയര്‍ലന്‍ഡിനെതിരേ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ആറ് വിക്കറ്റിന് 185 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത അയര്‍ലന്‍ഡിനെ അവര്‍ ഒന്‍പതിന് 150 റണ്ണെന്ന നിലയില്‍ ഒതുക്കി. ഫോമിലേക്കു മടങ്ങിയെത്തിയ നായകന്‍ കെയ്ന്‍ വില്യംസണ്‍ (35 പന്തില്‍ മൂന്ന് സിക്സറും അഞ്ച് ഫോറുമടക്കം 61), ഡാരില്‍ മിച്ചല്‍ (21 പന്തില്‍ പുറത്താകാതെ 31), ഓപ്പണര്‍ ഫിന്‍ അലന്‍ (18 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 32), ഡെവണ്‍ കോണ്‍വേ (33 പന്തില്‍ 28) എന്നിവരാണു ന്യൂസിലന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്. അയര്‍ലന്‍ഡിന്റെ ഇടംകൈയന്‍ പേസര്‍ ജോഷ് ലിറ്റില്‍ ഹാട്രിക്കെടുത്തു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണിത്.

അയര്‍ലന്‍ഡിനായി പോള്‍ സ്റ്റിര്‍ലിങും (27 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം 37) നായകന്‍ കൂടിയായ ആന്‍ഡ്രൂ ബാല്‍ബിര്‍ണിയും (25 പന്തില്‍ മൂന്ന് സിക്സറടക്കം 30) ചേര്‍ന്ന് എട്ട് ഓവറില്‍ 68 റണ്‍ നേടി മികച്ച തുടക്കം നല്‍കി. മിച്ചല്‍ സാന്റ്നര്‍ ബാല്‍ബിര്‍ണിയെ ബൗള്‍ഡാക്കി കൂട്ടുകെട്ട് തകര്‍ത്തു. അതോടെ അയര്‍ലന്‍ഡിന്റെ വിക്കറ്റ് വീഴ്ച തുടങ്ങി. 68/0 എന്ന നിലയില്‍നിന്ന് അവര്‍ മൂന്നിന് 73 റണ്ണെന്ന നിലയിലായി. ജോര്‍ജ് ഡോക്റലിന്റെ പോരാട്ടം (15 പന്തില്‍ 23) പോരാട്ടം
തോല്‍വി ഭാരം കുറച്ചു. ലോര്‍കാന്‍ ടക്കര്‍ (13), ഹാരി ടെക്റ്റര്‍ (രണ്ട്), ഗാരേത് ഡെലാനി (10), കുര്‍ട്ടിസ് കാംഫര്‍ (ഏഴ്), ഫിയോന്‍ ഹാന്‍ഡ് (അഞ്ച്), മാര്‍ക് അഡയര്‍ (നാല്) എന്നിവര്‍ വന്നതും പോയതും ക്ഷണത്തിലായി. ബാരി മക്കാര്‍ത്തി (ആറ്), ജോഷ് ലിറ്റില്‍ (നാല് പന്തില്‍ എട്ട്) എന്നിവര്‍ പുറത്താകാതെനിന്നു. ന്യൂസിലന്‍ഡിനായി ലൂകി ഫെര്‍ഗൂസണ്‍ മൂന്ന് വിക്കറ്റും മിച്ചല്‍ സാന്റനര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവുമെടുത്തു. അയര്‍ലന്‍ഡിന്റെ ലോകകപ്പിലെ ആകെ നേട്ടം ഇം ണ്ടിനെ തോല്‍പ്പിച്ചതാണ്.

Share
അഭിപ്രായം എഴുതാം