ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ബി.ജെ.പിക്ക് അനുകൂലമായി മനഃപൂര്‍വം വൈകിച്ചെന്ന ആരോപണം കമ്മിഷന്‍ തള്ളി.നിലവിലെ നിയമസഭയുടെ കാലാവധി ഫ്രെബുവരി 18-നാണ് അവസാനിക്കുന്നതെന്നും കാലാവസ്ഥ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്നും കമ്മിഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളും കമ്മിഷന്‍ നിഷേധിച്ചു. മുമ്പ് ഇതേ ആരോപണമുന്നയിച്ചവര്‍ തെരഞ്ഞെടുപ്പ് ജയിച്ചശേഷം നിശബ്ദരായിട്ടുണ്ടെന്നു രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടി.