ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി സുപ്രീം കോടതി നവംബര്‍ 3 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലം കോടതി നവംബര്‍ 3 ന് പരിഗണിക്കും.സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഇ ഡിയുടെ ആവശ്യം. നിലവില്‍ എറണാകുളം കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ മുഴുവന്‍ നടത്തിപ്പും ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഇ ഡി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.



