റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഹ്ലിയുടെ സ്വകാര്യത ലംഘിക്കപ്പെട്ടതില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം

November 1, 2022 - 11:36 am

പെര്‍ത്ത്: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ സ്വകാര്യത ലംഘിക്കപ്പെട്ടതില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം.അനുവാദമില്ലാതെ താന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കയറിയ അജ്ഞാതന്‍ ചിത്രങ്ങളെടുത്തെന്നു കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലെത്തി രണ്ട് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു സംഭവമെന്നാണു സൂചന.

ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന മത്സരത്തിനു ശേഷമാണു കോഹ്ലി വീഡിയോ പോസ്റ്റ് ചെയ്തത്. അജ്ഞാതന്‍ കോഹ്ലിയുടെ ഹോട്ടല്‍ മുറിയുടെ വീഡിയോ ടിക്ക് ടോക്കില്‍ അപ് ലോഡ് ചെയ്തിരുന്നു. ” കിങ് കോഹ്ലീസ് ഹോട്ടല്‍ റൂം” എന്ന അടിക്കുറിപ്പോടെയാണു വീഡിയോ വന്നത്. ഭയപ്പെടുത്തുന്ന കാര്യമാണിതെന്ന് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സ്വകാര്യതയില്‍ ആശങ്കയുണ്ടെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ പ്രതികരിച്ചു. കോഹ്ലി മുറിയിലില്ലാത്ത സമയത്താണു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തങ്ങളുടെ ജീവനക്കാരനാണു ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നു ടീം ഇന്ത്യ താമസിച്ചിരുന്ന ഹോട്ടല്‍ ക്രൗണ്‍ ടവേഴ്സ് അധികൃതര്‍ സമ്മതിച്ചു. ജീവനക്കാരനെ പുറത്താക്കിയതായും അവര്‍ പറഞ്ഞു. സ്വകാര്യതയെ മാനിക്കാന്‍ ആരാധകര്‍ തയാറാകണമെന്നു കോഹലി പ്രതികരിച്ചിരുന്നു.കോഹ്ലിയെ പിന്തുണച്ച് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ, ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ വന്‍നിര തന്നെ രംഗത്തെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *