റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂരിൽ എംഡിഎംഎ വിറ്റ സംഭവത്തിലെ മുഖ്യ പ്രതിയുടെ കൂട്ടാളികളും പിടിയിൽ

October 29, 2022 - 5:29 am

തൃശൂർ: തൃശൂരിൽ വിദ്യാർഥികളടക്കമുള്ള 250 പേർക്ക് എംഡിഎംഎ വിറ്റ സംഭവത്തിലെ മുഖ്യ പ്രതിയുടെ കൂട്ടാളികൾ പിടിയിലായി. മരത്താക്കര സ്വദേശി സിതിൻ, സിജോ എന്നിവരാണ് പിടിയിലായിട്ടുളളത്. മുഖ്യപ്രതി അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൂട്ടാളികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സംഭവത്തിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്. ഈ പരിശോധനയിലാണ് പ്രധാന പ്രതിയുടടെ തെളിവെടുപ്പിനിടെ രണ്ട് കൂട്ടാളികളെ കുടി പിടികൂടാൻ സാധിച്ചത്.

ഇതിലൊരാളുടെ പക്കൽ നിന്ന് 10 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തിട്ടുണ്ട്.പ്രധാന പ്രതി അരുണിനെ 28.10.2022നാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കോൾ ലിസ്റ്റിൽ ഏറ്റവും കൂടുതൽ വിളിച്ച ആൾ കൂടിയാണ് സിതിൻ. ഇയാളുടെ വീട്ടിൽ പരിശോധനക്കായി എക്സൈസ് സംഘം പ്രതിയുമായി എത്തുകയായിരുന്നു. അവിടെ നിന്നാണ് 10 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.സിതിനാണ് മറ്റൊരു കൂട്ടാളിയെക്കുറിച്ചുള്ള വിവരം നൽകിയത്. തുടരന്വേഷണം നടന്നുവരികയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കൈപ്പമംഗലം, അ‍ഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് മാരക മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായത്. വിഷ്ണു, ജിനേഷ്, അരുൺ എന്നിവരിൽ നിന്നായി 18 ഗ്രാം എം ഡി എം എ കണ്ടെടുത്തു. ഇവരുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് വിദ്യാർത്ഥികളുടെ പേരെഴുതിയ ലിസ്റ്റ് കണ്ടെത്തിയത്. 52 പേജുകളിലായാണ് ലഹരി വാങ്ങി പണം തിരികെ തരാനുള്ളവരുടെ വിവരമുള്ളത്. എല്ലാവരും തൃശ്ശൂരിലുള്ള പതിനേഴും 25 നും ഇടയിൽ പ്രായമുള്ളവരാണ്. പെൺകുട്ടികളടക്കം പട്ടികയിലുണ്ട്. ഇതിൽ അമ്പതോളം പേർ സ്ഥിരം ഉപഭോക്താക്കളാണ്. മയക്കുമരുന്ന് വാങ്ങിയ തിയതിയും തരാനുള്ള തുകയുടെ കണക്കും ലിസ്റ്റിലുണ്ടായിരുന്നു. 250 ലധികം ആളുകളുടെ പേരായിരുന്നു ഇതിലുണ്ടായിരുന്നത്.

പലരും ഗൂഗിൾ പേ വഴിയാണ് പ്രതികളുമായി ഇടപാട് നടത്തിയിരിക്കുന്നത്. പ്രതികളുടെ ഫോണിലും ഇടപാടുകാരുടെ നമ്പർ ഉണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ വിദ്യാർത്ഥികളെ കണ്ടെത്താനാണ് എക്സൈസ് ശ്രമിക്കുന്നത്. പ്രതികളായ മൂന്ന് പേർക്കും എംഡിഎംഎ കിട്ടിയിരുന്നത് ബാംഗ്ലൂർ വഴിയാണ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *