റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നികുതി വെട്ടിപ്പ് നടന്നതായി സെൻട്രൽ ജിഎസ്‍ടി വിഭാഗത്തിന്റെ കണ്ടെത്തൽ

October 29, 2022 - 5:34 am

കൊച്ചി: സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നികുതി വെട്ടിപ്പ് . 162 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായിട്ടാണ് ജിഎസ്‍ടി വകുപ്പിന്റെ കണ്ടെത്തൽ. 703 കോടി രൂപയുടെ വരുമാനത്തിന് റിയൽ എസ്റ്റേറ്റ് ഇടപാടുകാർ ജിഎസ്ടി അടച്ചില്ലെന്ന് സെൻട്രൽ ജിഎസ്‍ടി വിഭാഗം കണ്ടെത്തി.

സംസ്ഥാനത്തെ 15 റിയൽ എസ്റ്റേറ്റ് ഇടപാടുകാരാണ് കോടിക്കണക്കിന് രൂപ നികുതി ഇനത്തിൽ വെട്ടിച്ചത്. നികുതി വെട്ടിപ്പ് നടത്തിയവരിൽ നിരവധി ഫ്ലാറ്റ് നിർമാതാക്കളും ഉണ്ട്. ഇവരിൽ നിന്ന് 26 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. നിർമാണം പൂർത്തിയാക്കുന്ന നിരവധി ഫ്ലാറ്റുകൾക്ക് ജിഎസ്‍ടി അടയ്ക്കുന്നില്ലെന്നും സെൻട്രൽ ജിഎസ്‍ടി വിഭാഗത്തിൻ്റെ കൊച്ചി ഓഫീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *