റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സി.കെ. ശ്രീധരന്റെ ‘ജീവിതം നിയമം നിലപാടുകൾ’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു

October 20, 2022 - 7:01 am

കാസർകോട്: പുസ്തകപ്രകാശന ചടങ്ങിൽ കെപിസിസി മുൻ വൈസ് പ്രസിഡന്റ് സി.കെ. ശ്രീധരനെ പ്രകീർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി.എസ്.പിയിൽ അംഗമായിരുന്ന ശ്രീധരൻ കോൺഗ്രസിൽ ചെന്നു ചേർന്നതല്ലെന്നും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ ദൂതനെ വിട്ട് ക്ഷണിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.കെ. ശ്രീധരന്റെ ‘ജീവിതം നിയമം നിലപാടുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മകഥയിൽ ശ്രീധരൻ വസ്തുതകൾ മാത്രമേ പറഞ്ഞിട്ടുണ്ടാകൂ. അതുകൊണ്ടുതന്നെ പുസ്തകം വിവാദമാകുമോ എന്ന കാര്യം വരുംദിവസങ്ങളിലേ അറിയൂ എന്ന് പിണറായി വിജയൻ പുസ്തകപ്രകാശനം നിർവ്വഹിച്ച ശേഷം പറഞ്ഞു. കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ഡി.സി.സി. പ്രസിഡന്റ്, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ച നേതാവാണ്‌ സി.കെ ശ്രീധരൻ. ടി.പി ചന്ദ്രശേഖരൻ വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രോസിക്യൂട്ടറായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *