റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

50 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍

October 13, 2022 - 7:51 pm

മലപ്പുറം: ബംഗളൂരുവില്‍ നിന്നും കടത്തിക്കൊണ്ടുവന്ന അതിമാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്നുപേരെ കോട്ടക്കല്‍ പോലീസ് പിടികൂടി. രാജ്യാന്തര മാര്‍ക്കറ്റില്‍ അഞ്ചുലക്ഷം രൂപയോളംവരുന്ന 50 ഗ്രാം ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ്(26), പെരുമ്പടപ്പ് ഐരൂര്‍ സ്വദേശികളായ വെളിയത്ത് ഷാജഹാന്‍ (29), വെളിയത്ത് ഹാറൂണ്‍ അലി (29) എന്നിവരാണ് അറസ്റ്റിലായത്.

ബംഗളൂരുവില്‍ നിന്നു സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പെട്ട മെഥിലിന്‍ ഡയോക്സിമെത്ത് ആംഫിറ്റമിന്‍ (എം.ഡി.എം.എ), സ്റ്റാംപുകള്‍ തുടങ്ങിയവ ഏജന്റുമാര്‍ മുഖേന വ്യാപകമായി മലപ്പുറം ജില്ലയില്‍ എത്തിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. പാര്‍സലുകളിലും വെഹിക്കിള്‍ പാര്‍ട്സ്, കളിപ്പാട്ടങ്ങള്‍ എന്നിവയിലും മറ്റും ഒളിപ്പിച്ചാണ് ബസ്, ട്രെയിന്‍ മാര്‍ഗം ഇവകൊണ്ടുവരുന്നത്. ചെറിയ പായ്ക്കറ്റുകളിലാക്കി ഗ്രാമിന് പതിനായിരം രൂപ മുതല്‍ വിലയിട്ടാണ് ചെറുകിട വില്‍പ്പനക്കാര്‍ വില്‍പ്പനനടത്തുന്നത്.ലഹരിമാഫിയക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് പറഞ്ഞു. മലപ്പുറം ഡിവൈ.എസ്.പി. അബ്ദുല്‍ ബഷീര്‍, കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ എം.കെ.ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കോട്ടക്കല്‍ പോലീസും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ ടീം എന്നിവരടങ്ങുന്ന പ്രത്യേകസംഘം ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് വില്‍പനയ്ക്കായെത്തിച്ച 50 ഗ്രാം എം.ഡി.എം.എയുമായി പ്രതികളെ പിടികൂടിയത്.

എസ്.ഐ.മാരായ എസ്.കെ. പ്രിയന്‍, ഗിരീഷ്, എസ്.സി.പി.ഒ: വിശ്വനാഥന്‍, സി.പി.ഒമാരായ പി.രതീഷ് , വി.പി. രതീഷ് എന്നിവരും ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌കോഡ് അംഗങ്ങളായ ഐ.കെ. ദിനേഷ്, ആര്‍. ഷഹേഷ്, കെ.കെ. ജസീര്‍,പി. സലീം, സിറാജുദ്ധീന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. തിരൂര്‍ താലൂക്ക് തഹസില്‍ദാര്‍ ഷീജയുടെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *