റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: പോലീസ് കോൺസ്റ്റബിൾ (കെഎപി-1) (കാറ്റഗറി നം.530/19) തസ്തിക 2022 ആഗസ്റ്റ് 19 ന് പ്രസിദ്ധപ്പെടുത്തിയ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികൾക്കായുളള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ഒക്ടോബര്‍ 12, 13, 14, 17, 18, 19, 20, 21, 25, 26 തീയതികളില്‍ നടക്കും. മൂവാറ്റുപുഴ നിര്‍മ്മല കോളേജ്, ജി.വി.എച്ച്.എസ്.എസ് ചോറ്റാനിക്കര, ഗവ.പോളിടെക്നിക് കോളേജ്, കളമശേരി എന്നിവിടങ്ങളിലാണ് പരീക്ഷകൾ നടക്കുക. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികൾ പി.എസ്.സിയുടെ www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ നിന്നും കായിക ക്ഷമത പരീക്ഷയ്ക്ക് ഹാജരാകേണ്ട അഡ്മിഷന്‍ ടിക്കറ്റ്, മറ്റ് നിര്‍ദ്ദേശങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്ത് കൃത്യസമയത്ത് എത്തിച്ചേരേണ്ടതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *