റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: വാളയാറില്‍ ലഹരിവസ്തുക്കളുമായി രണ്ടു ബസ് ജീവനക്കാര്‍ അറസ്റ്റില്‍. തൃശൂര്‍ എടക്കുന്നി സ്വദേശി അനന്തു (24), അജി കെ. നായര്‍ (30) എന്നിവരെയാണ് പാലക്കാട് വാളയാര്‍ ടോള്‍പ്ലാസയില്‍ നടത്തിയ പരിശോധനയില്‍ എക്‌സൈസ് സംഘം പിടികൂടിയത്. ഇവരില്‍നിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.ബംഗളുരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന സ്വകാര്യബസിലെ ജീവനക്കാരായിരുന്നു അവര്‍. എക്‌സൈസ് സംഘം ബസ് പരിശോധിക്കുമ്പോള്‍ മറ്റൊരാളായിരുന്നു ബസ് ഓടിച്ചിരുന്നത്. 20 ഗ്രാം കഞ്ചാവും രണ്ട് ഗ്രാം ഹാഷിഷ് ഓയിലുമാണ് പിടിച്ചെടുത്തത്. പകല്‍ സമയം ബസ് നിര്‍ത്തിയിടുമ്പോള്‍ ഉപയോഗിക്കാന്‍ കരുതിയതെന്നാണ് പ്രതികളുടെ മൊഴി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *