ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടും രൺബീർ കപൂറും ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. കുഞ്ഞു ജനിച്ചതിനു ശേഷം ഉത്തരവാദിത്തങ്ങൾ എങ്ങനെ വിഭജിക്കണം എന്നതെല്ലാം ഇപ്പോഴേ തീരുമാനിച്ചിരിക്കുകയാണ് ഈ താര ദമ്പതികൾ. പ്രസവശേഷം ആ മാസം തന്നെ ജോലിക്ക് തിരിച്ചു പ്രവേശിക്കണം എന്നാണ് രൺബീറിന്റെ തീരുമാനം എന്ന് ആലിയ പറയുന്നു. കുഞ്ഞുണ്ടായിക്കഴിയുന്ന ആ മാസം മുതൽ നീ ജോലിയിൽ പ്രവേശിക്കുമെന്നും ഒരു മാസം നീ ജോലിക്ക് പോകുക ആ സമയത്ത് ഞാൻ കുഞ്ഞിനെ നോക്കും അത് കഴിഞ്ഞ് അടുത്ത മാസം ഞാൻ ജോലിക്ക് പോകുമ്പോൾ നീ കുഞ്ഞിനെ നോക്കിയാൽ മതി എന്നുള്ള അദ്ദേഹത്തിൻറെ വാക്കുകളാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആലിയ ഈ കാര്യം പറയുന്നത്.
ഉത്തരവാദിത്തങ്ങൾ പങ്കുവെക്കുന്നതിൽ രൺബീർ യാതൊരു മടിയും കാണിക്കില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇനി വലിയ ഉത്തരവാദിത്തമാണ് വരാൻ പോകുന്നത് എന്ന് രൺബീർ പറഞ്ഞിരുന്നു അതിന് അർത്ഥം എനിക്ക് ജോലിക്ക് പോകാം എന്നതാണ് ആലിയ പറയുന്നു.
ആലിയായും രൺബീറും ആദ്യമായി ഒന്നിച്ച ബ്രഹ്മാസ്ത്ര എന്ന ചിത്രം വൻ കളക്ഷൻ നേടി വിജയിച്ചിരിക്കുകയാണ്. ഈ സിനിമയുടെ സെറ്റിൽവെച്ച് പ്രണയത്തിലായ ഇവർ അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിൽ ആണ് ഏപ്രിൽ 14 ന് വിവാഹിതരാവുന്നത്.അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ഈ ചടങ്ങ് വളരെ സ്വകാര്യമായിട്ടാണ് നടന്നത്. ജൂണിൽ ആലിയ തന്നെയാണ് താൻ ഗർഭിണിയാണെന്നുള്ള സന്തോഷവാർത്ത സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.



