റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രൂപ കൂപ്പകുത്തി

October 8, 2022 - 10:58 am

മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയില്‍ രൂപ. ഡോളറുമായുള്ള വിനിമയനിരക്ക് 82.33 വരെ താഴ്ന്നു. വ്യാപാരം ആരംഭിച്ചപ്പോള്‍ 82.19 ആയിരുന്നു നിരക്ക്. മുന്‍ദിവസങ്ങളില്, 55പൈസ ഇടിഞ്ഞ് 82.17 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ രൂപയുടെ മൂല്യത്തില്‍ 10 ശതമാനത്തിലധികം ഇടിവുണ്ടായി. നേരത്തെ റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തിയതിനു പിന്നാലെ രൂപ നില മെച്ചപ്പെടുത്തിയിരുന്നു. എന്നാല്‍, എണ്ണവില വര്‍ധിച്ചതും യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ തുടരുകയും ചെയ്തത് തിരിച്ചടിയായി. രൂപയുടെ മൂല്യം ഇനിയും കുറയുമെന്നാണ് വിലയിരുത്തല്‍. ഇതു തടയാന്‍ റിസര്‍വ് ബാങ്ക് വിദേശനാണ്യശേഖരം ഉപയോഗിക്കുന്നത് തുടരുകയാണ്. രൂപയുടെ മൂല്യം 80 എത്തുന്നത് തടയാന്‍ ജൂെലെയില്‍ മാത്രം വിപണിയിലിറക്കിയത് 1900 കോടി ഡോളറാണ്. വ്യാപാര കമ്മി ഉയരുന്നതും വിദേശനാണ്യശേഖരം കുറയുന്നതും കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *