റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം നടപ്പാക്കാൻ വീണ്ടും സമിതിയെ നിയോഗിച്ചു. റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി സെന്തിൽ ചെയർമാനായ പുതിയ സമിതിയോട് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. പരിഷ്ക്കാരങ്ങൾ സംബന്ധിച്ച് മൂന്ന് സമിതികൾ പഠനം നടത്തി ശുപാർശകൾ നൽകിയിരുന്നു.

ഭരണ പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട്, ഉദ്യോഗസ്ഥ പരിഷ്ക്കാര കമ്മിഷൻ റിപ്പോർട്ട്, ശമ്പള പരിഷ്ക്കാര കമ്മീഷൻ റിപ്പോർട്ട് എന്നിവയാണ് സർക്കാരിന് മുന്നിലുള്ളത്. ശുപാർശകൾ നടപ്പാക്കുന്നതിനെതിരെ നേരത്തെ സെക്രട്ടറിയേറ്റിലെ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് മൂന്ന് റിപ്പോർട്ടുകളെ കുറിച്ച് പഠിക്കാൻ വീണ്ടും സമിതിയെ നിയോഗിച്ചത് സമിതിയിൽ സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരാണ് പുതിയ സമിതി അംഗങ്ങൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *