റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുത്തബ്മിനാര്‍ ഭൂമി: ഹര്‍ജി വിധി പറയാന്‍ മാറ്റി

September 14, 2022 - 10:55 am

ഡല്‍ഹി: കുത്തബ്മിനാര്‍ സമുച്ചയത്തില്‍ ആരാധന നടത്താന്‍ ഹിന്ദു, ജൈന വിഭാഗങ്ങള്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു ഹര്‍ജിയില്‍ കക്ഷിചേരാന്‍ അനുമതി തേടി, കുത്തബ്മിനാര്‍ ഭൂമിയുടെ ഉടമസ്ഥത അവകാശപ്പെടുന്ന കന്‍വര്‍ മഹേന്ദര്‍ ധ്വജപ്രതാപ് സിങ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി വിധി പറയാന്‍ മാറ്റി.അവിഭക്ത ആഗ്ര പ്രവിശ്യയുടെ പിന്തുടര്‍ച്ചാവകാശിയാണ് താനെന്നും കുത്തബ്മിനാര്‍ ഉള്‍പ്പെട്ട ഭൂമിയും ക്വാവാത്ത് ഉല്‍ ഇസ്ലാം മോസ്‌കും തനിക്ക് അവകാശപ്പെട്ടതാണെന്നും സിങ് ഹര്‍ജിയില്‍ പറയുന്നു. 1947 നു ശേഷം സര്‍ക്കാര്‍ തന്റെ ഭൂമി കൈയേറിയതാണെന്നും ആരോപിക്കുന്നു.അതേസമയം, 102 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിങ് ഭൂമിയില്‍ അവകാശവാദം ഉന്നയിക്കുന്നതെന്നു ഹിന്ദു വിഭാഗത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അമിത് സച്ച്ദേവ് പറഞ്ഞു. പ്രശസ്തിക്കുവേണ്ടി മാത്രമാണു ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും സച്ച്ദേവ് വാദിച്ചു. അവകാശവാദത്തിന് അടിസ്ഥാനമില്ലെന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *